ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

രമണി

പ്രസിഡൻ്റ്

ഷീബ എ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗീതാ സുകുനാഥ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രീത ആർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിൻസി മോള്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മനോജ് കുമാർ പി ബി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളം, ജില്ല : കൊല്ലം, ലോക്സഭ മണ്ഢലം : കൊല്ലം, നിയമസഭ മണ്ഢലം :            പുനലൂർ, താലൂക്ക് : പുനലൂർ, ബ്ലോക്ക് : അഞ്ചൽ, വില്ലേജുകള്‍ : തെന്മല,ആര്യങ്കാവ് ജനസംഖ്യ ( 2011 ) :11133, വിസ്തീര്‍ണ്ണം : 198.84 ച.ക.മീ വാർഡുകള്‍ : 14

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പശ്ചിമഘട്ട പര്‍വ്വത നിരകളുടെ പടിഞ്ഞാറ് ഭാഗത്തായി തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന, മലകളും കുന്നിന്‍ നിരകളും താഴ്വരകളും കൊച്ചു കൊച്ചു അരുവികളും ഭൂരിഭാഗവും വനങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടതുമായ ഒരു മലയോര ഗ്രാമമാണ് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്. വടക്ക് പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ട കോന്നി ഫോറസ്റ്റും അച്ചന്‍ കോവില്‍‍ ആറിന്റെ ഭാഗങ്ങളും അതിര്‍ത്തി കുറിക്കുമ്പോള്‍ കിഴക്ക് തമിഴ്നാടും പടിഞ്ഞാറ് തെന്മല പിറവന്തൂര്‍ പഞ്ചായത്തുകളും റിസര്‍വ്വ് വനങ്ങളും തെക്ക് റിസര്‍വ്വ് വനങ്ങളും കുളത്തൂപ്പുഴ പഞ്ചായത്തും അതിര്‍ത്തി കുറിക്കുന്നു. കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് വിസ്തീര്‍ണ്ണത്തില്‍ ജില്ലയിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ്. റെയില്‍വേ ഭൂപടത്തില്‍ ഈ പഞ്ചായത്തിന് സ്ഥാനം ലഭിക്കുന്നത് കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് പാത ഇതുവഴി കടന്നുപോകുന്നതു കൊണ്ടാണ്. വളരെ അധികം വികസന സാദ്ധ്യതകള്‍...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 22, 2026

ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് എംസിഎഫ് ഉദ്ഘാടനം

ആര്യങ്കാവ് ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മാണം പൂർത്തീകരിച്ച എം.സി.എഫ് കഴുതുരുട്ടി വാർഡിൽ കഴുതുരുട്ടി മാർക്കറ്റിന് സമീപം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം നിർവ്വഹിക്കുന്നു.

പുതിയ വാർത്ത