ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പശ്ചിമഘട്ട പര്‍വ്വത നിരകളുടെ പടിഞ്ഞാറ് ഭാഗത്തായി തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന, മലകളും കുന്നിന് നിരകളും താഴ്വരകളും കൊച്ചു കൊച്ചു അരുവികളും ഭൂരിഭാഗവും വനങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടതുമായ ഒരു മലയോര ഗ്രാമമാണ് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്. വടക്ക് പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ട കോന്നി ഫോറസ്റ്റും അച്ചന് കോവില്‍ ആറിന്റെ ഭാഗങ്ങളും അതിര്‍ത്തി കുറിക്കുമ്പോള്‍ കിഴക്ക് തമിഴ്നാടും പടിഞ്ഞാറ് തെന്മല പിറവന്തൂര്‍ പഞ്ചായത്തുകളും റിസര്‍വ്വ് വനങ്ങളും തെക്ക് റിസര്‍വ്വ് വനങ്ങളും കുളത്തൂപ്പുഴ പഞ്ചായത്തും അതിര്‍ത്തി കുറിക്കുന്നു. കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് വിസ്തീര്‍ണ്ണത്തില്‍ ജില്ലയിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ്. റെയില്‍വേ ഭൂപടത്തില്‍ ഈ പഞ്ചായത്തിന് സ്ഥാനം ലഭിക്കുന്നത് കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് പാത ഇതുവഴി കടന്നുപോകുന്നതു കൊണ്ടാണ്. വളരെ അധികം വികസന സാദ്ധ്യതകള്‍...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 22, 2026
ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് എംസിഎഫ് ഉദ്ഘാടനം
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മാണം പൂർത്തീകരിച്ച എം.സി.എഫ് കഴുതുരുട്ടി വാർഡിൽ കഴുതുരുട്ടി മാർക്കറ്റിന് സമീപം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം നിർവ്വഹിക്കുന്നു.